3 Feb 2026 10:09 AM IST
Summary
സ്വര്‍ണം ഗ്രാമിന് 13,910 രൂപയായി താഴ്ന്നു. പവന് വില 1,11,280 രൂപയിലുമെത്തി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,910 രൂപയായി താഴ്ന്നു. പവന് വില 1,11,280 രൂപയിലുമെത്തി. ഇന്നലെ നിരവധി തവണയുണ്ടായ വിലയിലെ ചാഞ്ചാട്ടത്തിനുശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഇന്നലെ നാലുതവണ സ്വര്‍ണവില മാറിമറിഞ്ഞിരുന്നു.ഇതില്‍ ആദ്യം രണ്ടുതവണ വിലയിടിഞ്ഞിരുന്നു. പിന്നീ
ട് രണ്ടുതവണ വില കുതിച്ചുകയറി. അതിനുശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,430 രൂപയിലാണ് ഇന്ന് രാവിലെ നടക്കുന്ന വ്യാപാരം. വെള്ളിവിലയിലും കുറവുണ്ടായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 280 രൂപയാണ് ഇന്നത്തെ വിപണി വില.
ഇന്നലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടമാണ് സംസ്ഥാനത്തും വിലയിലെ വ്യത്യാസങ്ങള്‍ക്ക് കാരണമായത്. സന്ധ്യ കഴിഞ്ഞും വിലയില്‍ മാറ്റമുണ്ടായി. അന്താരാഷ്ട്ര വില ഔണ്‍സിന് 4700 ഡോളറിന് കയറിയപ്പോള്‍ സംസ്ഥാനത്തും വില ഉയര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
