image

16 March 2026 3:20 PM IST

Gold

സ്വര്‍ണവില കൂപ്പുകുത്തുന്നു; ഇന്നുമാത്രം കുറഞ്ഞത് 1640 രൂപ

MyFin Desk

gold prices fall, down by rs 1640 today alone
X

Summary

ഇന്ന് വില കുറഞ്ഞത് രണ്ട് തവണ. വില കുറയുന്നത് ഏഴാം ദിവസം


സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടര്‍ക്കഥയായി. ഇന്ന് ഉച്ചക്കുശേഷവും വിലയിടിഞ്ഞു. ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,430 രൂപയായി. പവന് വില 1,15,440 ആയി താഴ്ന്നു. ഇന്നു രാവിലെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനുപുറമേയാണ് ഉച്ചക്കുണ്ടായ വിലയിടിവ്. ഇന്നുമാത്രം പൊന്നിന് കുറഞ്ഞത് പവന് 1640 രൂപയാണ്. ഏഴാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപയുടെ കുറവ് രേഖപ്പെടുത്തി. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമുണ്ടായിട്ടില്ല. ഗ്രാമിന് 270 രൂപയാണ് വിപണി നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണനിരക്ക് താഴ്ന്നത് സംസ്ഥാനത്തും പ്രതിഫലിച്ചു. യുഎസ് ഡോളര്‍ ശക്തമായതും. ഫെഡ് പലിശ നിരക്കില്‍ കുറവുണ്ടാകില്ലെന്ന സൂചനയും സ്വര്‍ണത്തെ തളര്‍ത്തി. ക്രൂഡോയില്‍ വിലക്കയറ്റവും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.