17 March 2026 5:53 PM IST
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില പുതിയ ഉയരങ്ങളിലേക്ക്; നിക്ഷേപകർ ഉറ്റുനോക്കുന്നു
Summary
രാവിലെ പവന് 880 രൂപ വര്‍ധിച്ചതിനുശേഷമാണ് ഉച്ചക്കുശേഷം വിലയില്‍ കുറവുണ്ടായത്
സംസ്ഥാനത്ത് വൈകുന്നേരത്തോടെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 14,490 രൂപയും പവന് 1,15,920 രൂപയുമായി കുറഞ്ഞു. രാവിലെ പവന് 880 രൂപ വര്‍ധിച്ചതിനുശേഷമാണ് ഉച്ചക്കുശേഷം വിലയില്‍ കുറവുണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് ആനുപാതികമായി ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,905 രൂപയിലെത്തി. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 275 രൂപയിലാണ് വ്യാപാരം.
അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന മാറ്റം സംസ്ഥാനത്തും പ്രതിഫലിക്കുന്നത് വില വ്യത്യാസത്തിന് കാരണമാണ്. ഡോളറിന്റെ മൂല്യത്തിലെ മാറ്റവും സ്വര്‍ണവിപണിയെ ബാധിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
