image

19 March 2026 2:48 PM IST

Gold

സ്വര്‍ണവില ഇടിഞ്ഞു; ഇന്നുമാത്രം കുറഞ്ഞത് 4040 രൂപ

MyFin Desk

സ്വര്‍ണവില ഇടിഞ്ഞു; ഇന്നുമാത്രം കുറഞ്ഞത് 4040 രൂപ
X

Summary

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 1,11,400 രൂപയിലെത്തിനില്‍ക്കുന്നത്


സ്വര്‍ണവില ഉച്ചക്കുശേഷവും ഇടിഞ്ഞു. ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,925 രൂപയും പവന് 1,11,400 രൂപയുമായി താഴ്ന്നു. രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞത്. ഇന്നുമാത്രം പൊന്നിന്റെ വിലയില്‍ ഉണ്ടായ ഇടിവ് 4040 രൂപയുടേതാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 1,11,400 രൂപയിലെത്തിനില്‍ക്കുന്നത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 205 രൂപ ഉച്ചക്കുശേഷം കുറഞ്ഞ് 11,445 രൂപയ്ക്കാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ് വിപണിവില.

വിവാഹങ്ങള്‍ നടക്കുന്ന ഈ സീസണില്‍ ഉണ്ടായ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിട്ടുണ്ട്. അന്താരാഷ്ട്രവിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഫെഡ് പലിശനിരക്ക് കുറയ്ക്കില്ലെന്ന പ്രതീക്ഷയുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.