31 March 2026 3:23 PM IST
Summary
രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന വിപണിയിലാണ് ഉച്ചയോടെ വന്‍ ഇടിവുണ്ടായത്. സ്വര്‍ണവിലയില്‍ ദിവസേന രണ്ടും മൂന്നും തവണ മാറ്റങ്ങള്‍ സംഭവിക്കുന്ന അസ്ഥിരമായ സാഹചര്യമാണ് നിലവില്‍ വിപണിയിലുള്ളത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയ്ക്കുശേഷം ഇടിവ്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,040 രൂപയായും ഗ്രാമിന് 13,630 രൂപയായും താഴ്ന്നു. രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന വിപണിയിലാണ് ഉച്ചയോടെ വന്‍ ഇടിവുണ്ടായത്. സ്വര്‍ണവിലയില്‍ ദിവസേന രണ്ടും മൂന്നും തവണ മാറ്റങ്ങള്‍ സംഭവിക്കുന്ന അസ്ഥിരമായ സാഹചര്യമാണ് നിലവില്‍ വിപണിയിലുള്ളത്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,200 രൂപയിലാണ് ഇതിന്റെ വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല; ഗ്രാമിന് 250 രൂപയില്‍ തന്നെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം എണ്ണവില കുറയാന്‍ കാരണമായത് നേരത്തെ സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രസ്താവനകളിലെ വൈരുദ്ധ്യങ്ങളും അന്താരാഷ്ട്ര സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വവും സ്വര്‍ണവില വീണ്ടും താഴാന്‍ കാരണമായി.
പഠിക്കാം & സമ്പാദിക്കാം
Home
