image

10 April 2026 3:35 PM IST

Gold

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു
X

Summary

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം എണ്ണവില വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരുന്നു. എണ്ണവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം സ്വര്‍ണവിപണിക്ക് തിരിച്ചടിയായി


സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചയ്ക്കുശേഷം കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 13,965 രൂപയായും, പവന്‍ വില 1,11,720 രൂപയായും താഴ്ന്നു. രാവിലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ദ്ധിച്ച ശേഷമാണ് വിപണിയെ അമ്പരപ്പിച്ചുകൊണ്ട് ഉച്ചയോടെ വില ഇടിഞ്ഞത്.

18 കാരറ്റ് സ്വര്‍ണവിലയിലും ഇന്നു കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,475 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 260 രൂപയാണ് വിപണിവില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 4,749 ഡോളറിലേക്ക് താഴ്ന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയിലെ ഈ മാറ്റത്തിന് പ്രധാന കാരണമായത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം എണ്ണവില വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരുന്നു. എണ്ണവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം സ്വര്‍ണവിപണിക്ക് തിരിച്ചടിയാവുകയും ആഗോളതലത്തില്‍ വില കുറയാന്‍ കാരണമാവുകയും ചെയ്തു.