22 Oct 2025 3:23 PM IST
Summary
രണ്ടുതവണയായി സ്വര്‍ണത്തിന് കുറഞ്ഞത് 3440 രൂപ
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഉച്ചക്കുശേഷം ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,540 രൂപയായി താഴ്ന്നു. പവന് വില 92,320 രൂപയിലുമെത്തി. ഇന്ന് രണ്ടുതവണയായി സ്വര്‍ണത്തിന് 3440 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞിരുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 9490 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 175 രൂപയാണ് വിപണിയിലെ നിരക്ക്.
രണ്ടു ദിവസത്തിനിടെ 5000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത് എന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ആഗോള വിപണിയിലെ പ്രതിഫലനമാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണമായത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണവിപണിയെ ,സ്വാധീനിക്കുന്നുണ്ട്. വെള്ളിവിലയും കുറയുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
