image

17 Feb 2026 3:24 PM IST

Gold

സ്വര്‍ണവില വീണ്ടും താഴേക്ക്; ഇന്ന് കുറഞ്ഞത് 1,640 രൂപ

MyFin Desk

Kalyan Jewellers showroom and stock market growth chart showing 90 percent profit increase.
X

കല്ല്യാൺ ജ്വല്ലേഴ്‌സിന്റെ ലാഭക്കണക്കുകൾ വിശകലനം ചെയ്യുന്നു.

Summary

സ്വര്‍ണവിലയില്‍ ഉച്ചക്കുശേഷവും ഇടിവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചക്കുശേഷവും ഇടിവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,135 രൂപയായി താഴ്ന്നു. പവന് വില 1,13,080 ആയി.

ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവില കുറയുന്നത്. രാവിലെ ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞിരുന്നു. ഇന്നു മാത്രം 1640 രൂപയുടെ കുറവാണ് പൊന്നിന്റെ വിലയിലുണ്ടായത്.

18 കാരറ്റ് സ്വര്‍ണത്തിന് ആനുപാതികമായി 55 രൂപ കുറഞ്ഞ് ഗ്രാമിന് 11,615 രൂപയായി താഴ്ന്നു. വെള്ളി വില ഗ്രാമിന് 260 രൂപയായി തുടരുന്നു.

അന്താരാഷ്ട്ര വിലയില്‍ തിരുത്തല്‍ നേരിടുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഉച്ചക്കുശേഷം ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ എറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും അടക്കം 1,28,400 രൂപയെങ്കിലും നല്‍കേണ്ടിവരും.