5 March 2026 3:26 PM IST
Summary
വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ വിലയിടിവ് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്
സംസ്ഥാനത്ത് ഉച്ചക്കുശേഷവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,930 രൂപയായും പവന് 1,19,440 രൂപയായും താഴ്ന്നു. ഇന്ന് രാവിലെ പവന് 720 രൂപ കുറഞ്ഞിരുന്നു. ഇന്നുമാത്രം പൊന്നിന് കുറഞ്ഞത് 1200 രൂപയായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 12,265 രൂപയ്ക്കാണ് വ്യാപാരം. വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 285 രൂപയാണ് ഇന്നത്തെ വിപണിവില.
വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ വിലയിടിവ് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. പവന് വലിയ തുക ലാഭിക്കാന്‍ കഴിയുന്ന ഈ സാഹചര്യം വിപണിയില്‍ തിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ക്ക് ഈ മാറ്റം വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യാന്തര തലത്തില്‍ ഡോളര്‍ സൂചിക കരുത്ത് പ്രാപിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
പഠിക്കാം & സമ്പാദിക്കാം
Home
