13 March 2026 6:08 PM IST
Summary
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,730 രൂപയായും പവന് 1,17,840 രൂപയുമായി താഴ്ന്നു. രാവിലെ സ്വര്‍ണം ഗ്രാമിന് 90 രൂപയും പവന്720 രൂപയും കുറഞ്ഞിരുന്നു.
ഇന്ന് പവന് ആകെ 1120 രൂപയുടെ കുറവുണ്ടായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം. മാര്‍ച്ച് ഒന്നിന് പവന്‍ വില 1,26,920 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് 9080 രൂപയാണ് കുറഞ്ഞത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 45 രൂപ കുറഞ്ഞ് 12,100 രൂപയ്ക്കാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 280 രൂപയാണ് വിപണിവില.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടായ വിലയിടിവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
