image

6 Feb 2026 2:47 PM IST

Gold

ഉച്ചക്കുശേഷം സ്വര്‍ണവിലയില്‍ വര്‍ധന

MyFin Desk

ഉച്ചക്കുശേഷം സ്വര്‍ണവിലയില്‍ വര്‍ധന
X

Summary

സ്വര്‍ണം ഗ്രാമിന് 14,090 രൂപയായി ഉയര്‍ന്നു. പവന് വില 1,12,720 രൂപയിലെത്തി


സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചക്കുശേഷം ഉയര്‍ന്നു. ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,090 രൂപയായി ഉയര്‍ന്നു. പവന് വില 1,12,720 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില ഉയര്‍ന്നു. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,580 രൂപയിലാണ് വ്യാപാരം. വെള്ളിവിലയില്‍ ഉച്ചക്കുശേഷം വര്‍ധനവുണ്ടായിട്ടില്ല. ഗ്രാമിന് 275 രൂപയാണ് വിപണിവില.

രാവിലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞിരുന്നത്.

ലോകം തങ്ങളുടെ സമ്പത്ത് സ്വര്‍ണത്തിലേക്ക് കേന്ദ്രീകരിക്കുന്നത് ഭാവിയിലും വില വര്‍ധനവിന് ഇടയാക്കിയേക്കും. ഡോളര്‍ കരുതിവെക്കുന്നതിനേക്കാള്‍ ഇന്ന് രാജ്യങ്ങള്‍ സ്വര്‍ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉച്ചക്കുശേഷം ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ചുശതമാനം പണിക്കൂലി കണക്കിലെടുത്താല്‍ മറ്റ് നികുതികളും ചേര്‍ത്ത് 1,27,320 രൂപയെങ്കിലും നല്‍കേണ്ടിവരും.