20 Jan 2026 5:38 PM IST
Summary
ആഭരണപ്രേമികള്‍ കണ്ണുതള്ളിയ കുതിപ്പാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണത്തിനുണ്ടായത്. മൂന്നുതവണ വര്‍ധിച്ചു. നാലാം തവണ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,730 രൂപയായി. പവന് വില 1,09,840 രൂപ എന്ന നിലയിലേക്ക് താഴ്ന്നു.
നേരത്തെ ഇന്ന് മൂന്നുതവണ സ്വര്‍ണത്തിന് വില വര്‍ധിച്ചിരുന്നു. മൊത്തം 3160 രൂപയുടെ കുതിപ്പാണ് ഇന്നുണ്ടായത്. സ്വര്‍ണം 1,10,400 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. അതില്‍നിന്നാണ് ഇപ്പോള്‍ 560 രൂപയുടെ കുറവ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 11,285 രൂപയിലാണ് വൈകുന്നേരം വ്യാപാരം. വെള്ളി ഗ്രാമിന് 215 രൂപയാണ് ഇന്നത്തെ വിപണിവില.
ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,690 ഡോളര്‍ എന്ന ചരിത്രപരമായ റെക്കോര്‍ഡിലേക്ക് എത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്തും വില വര്‍ധിച്ചത്. ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ട്രംപിന്റെ നിലപാടുകളും സ്വര്‍ണക്കുതിപ്പിന് വഴിയൊരുക്കി.
പഠിക്കാം & സമ്പാദിക്കാം
Home
