20 April 2026 10:11 AM IST
Summary
സ്വര്‍ണം ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,695 രൂപയായി. പവന് 320 രൂപ ഇടിഞ്ഞ് 93,560 രൂപയിലെത്തി. വെള്ളി 270 രൂപയിലാണ് വ്യാപാരം.
പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും വഷളായി എന്ന് സൂചന നല്‍കി ഇറാന്‍ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. എണ്ണവില ഉയര്‍ന്നതോടെ സ്വാഭാവികമായി ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയായിരുന്നു. ഇതാണ് കേരളത്തിലെ സ്വര്‍ണവില്‍പ്പനയില്‍ പ്രതിഫലിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
