image

23 Oct 2023 6:19 AM GMT

Gold

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

MyFin Desk

gold price updation 23 10 23
X

Summary

  • 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 5635 രൂപയിലേക്ക് എത്തി.
  • സെപ്റ്റംബറിന്റെ അവസാനത്തോടെ സ്വര്‍ണ വിലയില്‍ കുറവുണ്ടായിയെങ്കിലും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധ സാഹചര്യത്തില്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി.


യുദ്ധ ഭീതിയില്‍ ഉയര്‍ന്നിരുന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വാസം. കേരളത്തില്‍22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 5635 രൂപയിലേക്ക് എത്തി.22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 5635 രൂപയിലേക്ക് എത്തി. പവന് 200 രൂപയുടെ കുറവോടെ 45080 രൂപയിലും.

ഒക്ടോബര്‍ ഒന്നാം തീയതി സ്വര്‍ണ വില 42080 രൂപയായിരുന്നു. ഇപ്പോള്‍ വില 45000 നു മുകളിലാണ്. മേയ്മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ശനിയാഴ്ച്ച സ്വര്‍ണ വില. ഗ്രാമിന് 20 രൂപ വര്‍ധനയോടെ 5,660 രൂപയും പവന് 45,280 രൂപയുമായിരുന്നു. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ദിവസമായിരുന്നു ശനിയാഴ്ച്ച.സെപ്റ്റംബറിന്റെ അവസാനത്തോടെ സ്വര്‍ണ വിലയില്‍ കുറവുണ്ടായിയെങ്കിലും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധ സാഹചര്യത്തില്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി.

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില രേഖപ്പെടുത്തിയത് അഞ്ചാം തീയതിയാണ്. അന്ന് ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയുമായിരുന്നു. യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നത് വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഔണ്‍സിന് 1972-1978 എന്ന നിലയിലാണ് ആഗോള സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 79 രൂപയാണ്.