image

23 May 2025 10:12 AM IST

Gold

കയറ്റത്തിനൊടുവില്‍ ഒരു ഇറക്കം; ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്

MyFin Desk

കയറ്റത്തിനൊടുവില്‍ ഒരു ഇറക്കം;  ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്
X

Summary

  • പവന് കുറഞ്ഞത് 280 രൂപ
  • സ്വര്‍ണം ഗ്രാമിന് 8940 രൂപ
  • പവന്‍ 71520 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിലയിടിഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8940 രൂപയായി കുറഞ്ഞു. പവന് 71520 രൂപയുമായി. ഇന്നലെ പവന് 360 രൂപയാണ് പൊന്നിന് വര്‍ധിച്ചിരുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് അനുസൃതമായി 18 കാരറ്റിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7325 രൂപയിലാണ് ഇന്ന് വ്യാപാരം.

അതേസമയം വെള്ളിവിലയില്‍ ഇന്ന് മാറ്റമൊന്നുമില്ല. ഗ്രാമിന് 110 രൂപയാണ് വിപണിയിലെ നിരക്ക്. ഇന്നലെ ഗ്രാമിന് രണ്ടു രൂപയാണ് വെള്ളിക്ക് വര്‍ധിച്ചിരുന്നത്.

ഡോളര്‍ സൂചിക, യുഎസ് കടപ്പത്രം എന്നിവയുടെ മൂല്യത്തിലെ ചാഞ്ചാട്ടം അന്താരാഷ്ട്ര സ്വര്‍ണവിപണിയിലും പ്രതിഫലിച്ചു.ഇന്നലെ സ്വര്‍ണം ഔണ്‍സിന് 19 ഡോളറിലധികം താഴ്ന്നിരുന്നു. എന്നാല്‍ ഇന്നു രാവിലെ വില 3304 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

യുഎസ് മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന ആശങ്കയാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്. അതനുസരിച്ച് ഡോളറിന്റെ ഇന്‍ഡെക്‌സിലുണ്ടാകുന്ന മൂല്യവ്യത്യാസങ്ങള്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുകയും ചെയ്യും.

നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഉപഭോക്താക്കള്‍ 77402 രൂപ നല്‍കേണ്ടിവരും.