15 Jan 2026 10:27 AM IST
Summary
സ്വര്‍ണം ഗ്രാമിന് 13,125 രൂപയായി താഴ്ന്നു. പവന് വില 1,05,000 രൂപയുമായി
കുതിച്ചു കയറിയ സ്വര്‍ണവില ഇന്ന് റിവേഴ്‌സ് ഗിയറില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,125 രൂപയായി താഴ്ന്നു. പവന് വില 1,05,000 രൂപയുമായി.
ഇന്നലെ രണ്ടുതവണയായി സ്വര്‍ണത്തിന് 1080 രൂപ വര്‍ധിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,790 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. മാര്‍ക്കറ്റിന്റെ ട്രെന്‍ഡ് അനുസരിച്ച് വെള്ളിവിലയും താഴോട്ടു തന്നെയാണ്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 280 രൂപയാണ് വിപണിയിലെ ഇന്നത്തെ വില.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വ്യതിയാനങ്ങളാണ് സംസ്ഥാനത്തും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.
ആഗോളതലത്തിലെ സംഘര്‍ഷങ്ങളും യുഎസിലെ പലിശ നിരക്ക് കുറക്കുന്നതു സംബന്ധിച്ച സൂചനകളും സ്വര്‍ണവിലയെ ചലിപ്പിക്കുന്നു. ഇറാന്‍ പ്രക്ഷോഭത്തില്‍ യുഎസ് ഇടപെടുമോ എന്നതും വിപണിയില്‍ ആശങ്കയായി നിലകൊള്ളുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
