9 Feb 2026 3:57 PM IST
Summary
സ്വര്‍ണം ഗ്രാമിന് 14,475 രൂപയും പവന് 1,15,800 രൂപയുമായി
ഉച്ചക്കുശേഷം സ്വര്‍ണവില താഴ്ന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,475 രൂപയും പവന് 1,15,800 രൂപയുമായി താഴ്ന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാവിലെ ഔണ്‍സിന് 5036 ഡോളറായിരുന്ന സ്വര്‍ണം പിന്നീട് 5026 ഡോളറായി കുറഞ്ഞു.
18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 11,895 രൂപയിലാണ് വ്യാപാരം. രാവിലെ പവന് 1640 രൂപ വര്‍ധിച്ച ശേഷമാണ് ഈ കുറവ്. രാവിലെ ഒരു പവന് 1,16,480 രൂപയായിരുന്നു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ സ്വര്‍ണവിലയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്നുവെങ്കിലും, അടുത്തിടെ വില ഉയര്‍ന്നും താഴ്ന്നും നിലനില്‍ക്കുന്ന അവസ്ഥയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
