3 March 2026 10:17 AM IST
Summary
ജിഎസ്ടി ഉൾപ്പെടെ വാങ്ങുമ്പോൾ വില ₹1.40 ലക്ഷത്തോട് അടുക്കും
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ മാറ്റങ്ങൾ തുടരുന്നു. ഇന്നലെ ഒരു പവന് ₹1,25,040 രൂപയായിരുന്ന സ്വർണവില ഇന്ന് നേരിയ ഇടിവോടെ ₹1,24,680 ആയി രേഖപ്പെടുത്തി. ഗ്രാമിന് ₹15,585 രൂപയാണ് നിലവിലെ നിരക്ക്.
വിപണിവില ₹1,24,680 ആയിരുന്നാലും മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേർക്കുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം ₹1.40 ലക്ഷം വരെ ചെലവാകുമെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.
വെള്ളി വിലയിലും മാറ്റമുണ്ട്
ഗ്രാമിന് ₹314.90 രൂപയും കിലോയ്ക്ക് ₹3,14,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വൻ ട്വിസ്റ്റാണ് ഉണ്ടായത്. ആക്രമണ-പ്രത്യാക്രമണങ്ങളോടെ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായതോടെ അവധി ദിവസമായ മാർച്ച് 1-ന് പോലും സ്വർണവില ₹1,26,920 ആയി കുതിച്ചുയർന്നു. ഒരുദിവസം കൊണ്ട് ₹3,200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
മാർച്ച് 2-ന് സമാനമായ ഉയർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും രാവിലെ വില ₹1,24,520 ആയി താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റവുമാണ് ഈ ഇടിവിന് കാരണം. എന്നാൽ ഈ ആശ്വാസം ദൈർഘ്യമേറിയില്ല. മണിക്കൂറുകൾക്കകം ഉച്ചയോടെ വില വീണ്ടും ഉയരാൻ തുടങ്ങി.
മാർച്ച് മാസത്തിലെ സ്വർണവില മാറ്റങ്ങൾ
മാർച്ച് 1 – ₹1,26,920
മാർച്ച് 2 (രാവിലെ) – ₹1,24,520
മാർച്ച് 2 (ഉച്ചയ്ക്ക്) – ₹1,25,040
മാർച്ച് 3 – ₹1,24,680
ആഗോള വിപണിയിലെ അനിശ്ചിതത്വവും പശ്ചിമേഷ്യൻ സംഘർഷവും തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ഇനിയും ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
