15 Oct 2025 3:45 PM IST
Summary
പവന് വില 94,920 രൂപയായി ഉയര്‍ന്നു
റെക്കോര്‍ഡുകള്‍ തകര്‍ത്ത് കത്തിക്കയറുന്ന സ്വര്‍ണവില ഇന്ന് രണ്ടാംതവണയും വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് ഉച്ചക്കുശേഷം വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,865 രൂപയായി ഉയര്‍ന്നു. പവന് വില 94,920 രൂപയിലെത്തി. പവന് 95,000 രൂപയിലെത്താന്‍ ഇനി 80 രൂപയുടെ കുറവ് മാത്രമാണുള്ളത്.
ഇന്ന് രാവിലെയും പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഇന്ന് ഒരു ദിവസത്തെ മാത്രം വര്‍ധന 800 രൂപയാണ്. ഇന്നലെ സ്വര്‍ണത്തിന് മൂന്നുതവണ വില മാറിമറിഞ്ഞിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് ഉച്ചക്കുശേഷം 40 രൂപയുടെ വരപ്#ധനവുണ്ടായി. ഗ്രാമിന് 9760 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിവില രാവിലെ ആറു രൂപ വര്‍ധിച്ച് ഗ്രാമിന് 196 രൂപയിലെത്തിയിരുന്നു. ഉച്ചക്കുശേഷവും അതേവില തന്നെയാണ് തുടരുന്നത്.
ഓഹരി വിപണിയിലെ അനിശ്ചിതത്വവും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണമാകുന്നത്. യുഎസ് -ചൈന വ്യാപാര യുദ്ധവും ആഗോളതലത്തിലുള്ള മറ്റ് സംഘര്‍ഷങ്ങളും പൊന്നിനെ സുരക്ഷിത നിക്ഷേപമാക്കിമാറ്റുന്നു. യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനവും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
