12 March 2026 10:18 AM IST
Summary
ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,870 രൂപയും പവന് 1,18,960 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 കുറഞ്ഞ് 12,215 രൂപയും പവന് 320 രൂപ കുറഞ്ഞ് 97,720 രൂപയുമായി. വെള്ളിവില 280 രൂപയാണ്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സന്ദർഭത്തിൽ കൂടിയും കുറഞ്ഞും അസ്ഥിരമാണ് സ്വർണ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 5184 ഡോളറിലാണ് വ്യാപാരം.
പഠിക്കാം & സമ്പാദിക്കാം
Home
