image

20 March 2026 7:04 PM IST

Gold

വൈകുന്നേരത്ത് വന്‍ ഇടിവ്; സ്വര്‍ണത്തിന് കുറഞ്ഞത് 1440 രൂപ

MyFin Desk

വൈകുന്നേരത്ത് വന്‍ ഇടിവ്;  സ്വര്‍ണത്തിന് കുറഞ്ഞത് 1440 രൂപ
X

Summary

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്


സംസ്ഥാനത്ത് വൈകുന്നേരത്തോടെ സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് താഴ്ന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,655 രൂപയായും പവന് 1,09,240 രൂപയുമായി കുറഞ്ഞു. അതേസമയം രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചിരുന്നത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,220 രൂപയ്ക്കാണ് വ്യാപാരം. പവന് 89,760 രൂപയായും കുറഞ്ഞു. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 255 രൂപയാണ് വിപണിവില.

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് വൈകുന്നേരം രേഖപ്പെടുത്തിയ 1,09,240 രൂപയാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.