image

2 Nov 2026 12:46 PM IST

Gold

സ്വര്‍ണവിലയില്‍ വീണ്ടും ട്വിസ്റ്റ്; വില തിരിച്ചുകയറുന്നു, ഇന്നത്തെ നിരക്കറിയാം

MyFin Desk

സ്വര്‍ണവിലയില്‍ വീണ്ടും ട്വിസ്റ്റ്;  വില തിരിച്ചുകയറുന്നു, ഇന്നത്തെ നിരക്കറിയാം
X

Summary

അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സിന് 3900 ഡോളറിന് മുകളിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര വ്യാപാരം


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,775 രൂപയും ഒരു പവന് 1,02,200 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി - ഗ്രാമിന് 35 രൂപ വര്‍ധിച്ച് 10,455 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിവിലയില്‍ മാറ്റമില്ല, ഗ്രാമിന് 200 രൂപയില്‍ തുടരുന്നു.

അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സിന് 3900 ഡോളറിന് മുകളിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര വ്യാപാരം. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും ഡോളറിന്റെ നീക്കവും സ്വര്‍ണത്തെ വീണ്ടും സേഫ് ഹെവനാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് ശേഷമുള്ള വിലയിലെ തിരിച്ചുകയറ്റം വിവാഹ സീസണ്‍ അടുത്തിരിക്കെ സാധാരണക്കാരന് തിരിച്ചടിയായി.

ഇന്ന് ഒരു പവന്‍ ആഭരണം കയ്യില്‍ കരുതേണ്ടത് 1,02,200 രൂപ മാത്രമല്ല. ഏറ്റവും കുറഞ്ഞ 5% പണിക്കൂലിയുംമറ്റ് നികുതികളും കൂടി ചേര്‍ത്താല്‍ ഒരു പവന് ഏകദേശം 1,10,720 രൂപയെങ്കിലും നല്‍കേണ്ടിവരും.