21 Nov 2026 10:11 AM IST
സ്വര്‍ണവില കൂപ്പുകുത്തി; ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍, വാങ്ങാന്‍ പ്ലാനുണ്ടോ?
MyFin Desk
Summary
ഈ വര്‍ഷം ജനുവരി 29ന് പവന് 1,31,160 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 91,720 രൂപയിലേക്ക് താഴ്ന്നിരിക്കുന്നത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,465 രൂപയായും പവന്റേത് 91,720 രൂപയായും താഴ്ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 9,330 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണിവില 175 രൂപയായി തുടരുന്നു.അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ ഇടിവാണ് നേരിട്ട് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔണ്‍സിന് 3524 ഡോളറാണ് ഇപ്പോള്‍ വില.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഡോളറിന്റെ ശക്തമായ മുന്നേറ്റവും സ്വര്‍ണത്തിന് തിരിച്ചടിയായി. ബോണ്ട് യീല്‍ഡിലുണ്ടായ വര്‍ധനയും നിക്ഷേപകരെ സ്വര്‍ണത്തില്‍നിന്ന് മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. പലിശ വരുമാനം ലഭിക്കാത്ത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുന്നതും വിലയിടിവിന് കാരണമായി. എണ്ണവിലയിലെ മാറ്റങ്ങളും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്.
ഈ വര്‍ഷം ജനുവരി 29ന് പവന് 1,31,160 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 91,720 രൂപയിലേക്ക് താഴ്ന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നത് ഈ വര്‍ഷം രണ്ടാം തവണ മാത്രമാണ്. നാളെ രാജ്യത്ത് വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ വിലയിടിവ് ആഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് നിലവിലെ ഇടിവ് തിരിച്ചടിയാകുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
