image

28 Oct 2025 2:35 PM IST

Gold

സ്വര്‍ണവില വീണ്ടും കൂപ്പുകുത്തി; ഇടിഞ്ഞത് 1200 രൂപ!

MyFin Desk

സ്വര്‍ണവില വീണ്ടും കൂപ്പുകുത്തി; ഇടിഞ്ഞത് 1200 രൂപ!
X

Summary

പവന് വില 88,600 രൂപ


സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടുമിടിഞ്ഞു. ഉച്ചക്കുശേഷം ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് താഴ്ന്നത്. ഇതോടെ സ്വര്‍ണവില പവന് 88,600 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഗ്രാമിന് 11,075 രൂപയുമാണ് വില.

ഈ മാസം 17ന് പവന് 97,360 രൂപവരെ എത്തിയ സ്വര്‍ണവിലയാണ് കൂപ്പുകുത്തിയത്. വില 89,000 നു താഴേക്ക് എത്തിയതുതന്നെ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വിലയിടിഞ്ഞു. ഗ്രാമിന് 120 രൂപ കുറഞ്ഞ് 9110 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 155 രൂപയാണ് ഇപ്പോഴുള്ള വിപണിവില.

യുഎസ്-ചൈന വ്യാപാരയുദ്ധത്തില്‍ കരാറിന്റെ സാധ്യതകള്‍ തെളിയുന്നത് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. ഇത് ഓഹരിവിപണിക്ക് കരുത്താകുകയും ചെയ്തു. സ്വര്‍ണത്തില്‍ നിന്ന് നേരത്തെ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്ത് തുടങ്ങിയതും സ്വര്‍ണ വില കുറയാന്‍ കാരണമായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ ആശ്രയിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞതും സ്വര്‍ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.