3 March 2026 5:27 PM IST
Summary
18 കാരറ്റ് സ്വര്‍ണ വിപണിയിലും സമാനമായ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 12,620 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് കണ്ടത് വലിയ ഇടിവുകളിലൊന്ന്. രാവിലെ പവന് 360 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും 1760 രൂപ കൂടി കുറഞ്ഞതോടെ, ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 2120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 15,365 രൂപയായും ഒരു പവന് 1,22,920 രൂപയായും വില താഴ്ന്നു.
18 കാരറ്റ് സ്വര്‍ണ വിപണിയിലും സമാനമായ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 12,620 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 295 രൂപയില്‍ തന്നെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വന്‍തോതിലുള്ള വില വ്യതിയാനങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിപണിയിലും ഇത്രയും വലിയ മാറ്റത്തിന് കാരണമായത്.
വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പുതിയ മാറ്റം. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് പവന്‍ വില കുത്തനെ താഴേക്ക് വന്നതോടെ വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
