7 July 2026 10:24 AM IST
Summary
ആഗോള വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കും ലാഭമെടുക്കലിനും പിന്നാലെ, സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 125 രൂപയുടെയും പവന് 1000 രൂപയുടെയും കുറവുണ്ടായി. ഇന്നത്തെ മാറ്റത്തോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,315 രൂപയായും, പവന് 1,06,520 രൂപയായും താഴ്ന്നു.
വെള്ളി വിലയിലും സമാനമായ ഇടിവ് ദൃശ്യമായിട്ടുണ്ട്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 240 രൂപ നിരക്കിലാണ് വെള്ളിയുടെ വ്യാപാരം. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,945 രൂപയിലാണ് 18 കാരറ്റ് വിഭാഗം വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തെ വില വ്യതിയാനങ്ങള്‍ക്ക് പ്രധാന കാരണം. വിപണിയില്‍ ലാഭമെടുക്കല്‍ ശക്തമായതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4166 ഡോളറില്‍ നിന്ന് 4128 ഡോളറായി കുറഞ്ഞിരുന്നു. ഈ പ്രവണതയാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
