6 March 2026 3:44 PM IST
Summary
ആഗോള വിപണിയിലെ ചലനങ്ങളും കരുത്താര്‍ജ്ജിക്കുന്ന അമേരിക്കന്‍ ഡോളറുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും സ്വര്‍ണവില കുതിച്ചുയരുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് നിലവിലെ ഈ ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ ഇന്ന് വന്‍ വിലയിടിവ്. വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വലിയ ആശ്വാസം നല്‍കിക്കൊണ്ട് പൊന്നിന്റെവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,160 രൂപയായി താഴ്ന്നു. ഒരു ഗ്രാമിന്റെ വില 14,770 രൂപയായി. ഇന്ന് രാവിലെ ഉണ്ടായ 560 രൂപയുടെ കുറവിന് പിന്നാലെയാണ് വിപണിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വില താഴോട്ട് പോയത്.
ആഗോള വിപണിയിലെ ചലനങ്ങളും കരുത്താര്‍ജ്ജിക്കുന്ന അമേരിക്കന്‍ ഡോളറുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും സ്വര്‍ണവില കുതിച്ചുയരുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് നിലവിലെ ഈ ഇടിവ്. സാധാരണക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,135 രൂപയിലെത്തിയിട്ടുണ്ട്. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 285 രൂപയായി തുടരുന്നു.
വില ഇനിയും കുറയുമോ എന്ന് കാത്തിരിക്കുന്നവര്‍ക്ക് ഇത് ആഭരണം വാങ്ങാന്‍ പറ്റിയ അവസരമാണെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. തുടര്‍ച്ചയായ വിലയിടിവ് ആഭ്യന്തര വിപണിയില്‍ വരുംദിവസങ്ങളില്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
