10 Feb 2026 11:07 AM IST
Summary
ഗ്രാമിന് 14,475 രൂപയായും പവന് 1,15,800 രൂപയായും വില തുടരുന്നു
ഒരു ഇടവേളയ്ക്കുശേഷം മാറ്റമില്ലാതെ സ്വര്‍ണവില. ദിനംപ്രതി പലതവണ വില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റമില്ലാതെ സ്വര്‍ണവിപണി തുറക്കുന്നത്.
ഗ്രാമിന് 14,475 രൂപയായും പവന് 1,15,800 രൂപയായും വില തുടരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,895 രൂപയാണ് വിപണിവില. വെള്ളിനിരക്കിലും മാറ്റമൊന്നുമില്ല. ഗ്രാമിന് 290 രൂപയാണ് വില.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ചുശതമാനം പണിക്കൂലിയും മറ്റ് നിരക്കുകളും കണക്കാക്കിയാല്‍ 1,31,486 രൂപയെങ്കിലും നല്‍കേണ്ടിവരും. ഡിസൈന്‍ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
അന്താരാഷ്ട്ര വിലയനുസരിച്ചുള്ള മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. രാവിലെ കാര്യമായ മാറ്റമില്ലാത്തതാണ് വില സ്റ്റെഡിയായി തുടരുന്നതിന് ഒരു കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
