image

6 Nov 2025 3:42 PM IST

Gold

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

MyFin Desk

gold prices fluctuate for the third time
X

Summary

പവന് ഉച്ചക്കുശേഷം ഉയര്‍ന്നത് 480 രൂപ


സംസ്ഥാനത്ത് ഉച്ചക്കുശേഷം സ്വര്‍ണവില വീണ്ടും കൂടി.ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,235 രൂപയായി ഉയര്‍ന്നു. പവന്റെ വില 89,880 രൂപയായും വര്‍ധിച്ചു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 45 രൂപ വര്‍ധിച്ച് 9235 രൂപയായി. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 157 രൂപ നിരക്കിലാണ് വ്യാപാരം.

രാവിലെ പവന് 320 രൂപ കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 89,400 രൂപയായി ഉയര്‍ന്നിരുന്നു. അതിനുശേഷമാണ് ഉച്ചക്ക് വീണ്ടും വര്‍ധനവുണ്ടായത്.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്ക് അനുസരിച്ച് നവംബര്‍ ആദ്യ ആഴ്ച ചാഞ്ചാടുകയാണ് സ്വര്‍ണ വില. സ്വര്‍ണ വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് കുത്തനെ ഇടിഞ്ഞത്. ഒക്ടോബറില്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4300 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നിരുന്നു. പിന്നീട് ഡോളറും ആഗോള വിപണിയും കരുത്താര്‍ജിച്ചപ്പോള്‍ സ്വര്‍ണത്തിന് തിളക്കം മങ്ങിയിരുന്നു.