24 Dec 2025 10:44 AM IST
Summary
പവന് വില 1,01,880 രൂപയിലെത്തി
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 12,735 രൂപയായി ഉയര്‍ന്നു. പവന് 1,01,880 രൂപയിലുമെത്തി. റെക്കോര്‍ഡില്‍നിന്ന് പുതിയ റെക്കോര്‍ഡിലേക്കാണ് പൊന്നിന്റെ തുടര്‍ച്ചയായ കുതിപ്പ്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 10,470 രൂപയാണ് ഒരു ഗ്രാമിന്റെ വില. വെള്ളിവില ഗ്രാമിന് 228 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
വെനസ്വേലക്കെതിരായ യുഎസ് ഉപരോധവും റഷ്യ- ഉക്രെയ്ന്‍ യുദ്ധവും സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കി. അന്താരാഷ്ട്ര സ്വര്‍ണവിലയിലും ഉയര്‍ച്ചയുണ്ടായി.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 4520 ഡോളര്‍ എന്ന റെക്കോര്‍ഡിലെത്തിയിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും മറ്റും കണക്കാക്കിയാല്‍ 1,10,338 രൂപയാകും. പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകുന്നതിനാല്‍ അത് ആഭരണവിലയിലും പ്രതിഫലിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
