image

28 March 2026 10:15 AM IST

Gold

Gold Rate Today : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

MyFin Desk

Gold Rate Today : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
X

Summary

ഗ്രാമിന് 230 രൂപയും പവന് 1840 രൂപയും വർധിച്ചു.


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 230 രൂപയും പവന് 1840 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,575 രൂപയും പവന് 1,08,600 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ആനൂപാതികമായി വില കൂടി. ഗ്രാമിന് 185 രൂപ വര്‍ധിച്ച് 11,155 രൂപയും പവന് 1480 രൂപയും ഉയര്‍ന്ന് 89,240 രൂപയുമായി മാറി.വെള്ളി 245 രൂപയിലാണ് വ്യാപാരം.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 27,000ല്‍ ഏറെ കുറഞ്ഞതായാണ് കണക്ക്. മാർച്ച് 23ന് 99,480 രൂപയായിരുന്നു പവന് വില. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരുലക്ഷത്തിനും താഴെയെത്തിയത്. വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും സ്വർണവില കൂടുകയായിരുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും ബാധിക്കുന്നുണ്ട്. കൂടാതെ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളിലെ പലിശനിരക്കും, പണപ്പെരുപ്പവുമെല്ലാം സ്വർണവിലയ്ക്ക് കരുത്തേകി. ഡോളർ ദുർബലമായാതാണ് നിലവിലെ കുതിപ്പിന് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.