9 Feb 2026 10:31 AM IST
Gold
TODAY GOLD RATE : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന്‍ വില 1.16 ലക്ഷം കടന്നു
MyFin Desk
Summary
ഒരു ദിവസത്തിനിടെ പവന് 1,640 രൂപയുടെ വര്‍ധന, ഗ്രാമിന് 205 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1,640 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,480 രൂപയായി. ഗ്രാമിന് 205 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 14,560 രൂപയിലാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ സ്വര്‍ണവിലയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്നുവെങ്കിലും, അടുത്തിടെ വില ഉയര്‍ന്നും താഴ്ന്നും നിലനില്‍ക്കുന്ന അവസ്ഥയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
