11 March 2026 10:08 AM IST
Summary
തുടർച്ചയായി രണ്ടാം ദിനമാണ് സ്വർണ വില വീണ്ടും ഉയരുന്നത്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപ ഉയർന്ന് 14,970 രൂപയായി. പവന് 680 രൂപ വർധിച്ച് 1,19,760 രൂപയിലാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയായിരുന്നു വില.
ഇന്നലെ പവന് 520 രൂപ വർധിച്ചിരുന്നു. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്ന സ്വർണവിലയാണ് ഈ മാസത്തിലെ ഉയർന്ന നിരക്ക്. അതേ സമയം 18 കാരറ്റ് സ്വർണത്തിനു ആനുപാതികമായി വില വർധിച്ചു. ഗ്രാമിന് 70 രൂപ വർധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 12,300 രൂപയായി പവന് 560 രൂപ വർധിച്ച് 98,400 രൂപയായി. വെളളി വിലയിൽ മാറ്റമില്ല ഒരു ഗ്രാമിന് 290 രൂപയിലാണ് വ്യാപാരം.
ദുർബലമായി ഡോളർ
പശ്ചിമേഷ്യയിലെ സംഘർഷം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ആകർഷകമാക്കിയതാണ് ഇപ്പോൾ വിലയിലെ മുന്നേറ്റത്തിന് കാരണം. പണപ്പെരുപ്പം ഉയരുന്നതും ഡോളർ ദുർബലമാകുന്നതും സ്വർണത്തിന് അനുകൂലമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
