3 April 2026 11:14 AM IST
Summary
ഇന്നലെ രണ്ടുതവണ വില മാറിയ സ്വര്‍ണവിപണിയില്‍ ഇന്ന് പ്രഭാതം മുതല്‍ക്കേ വലിയ തോതിലുള്ള വിലക്കയറ്റത്തിന്റെ സൂചനകളാണ് ദൃശ്യമായത്
സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ തീപ്പൊരി പാറുന്ന വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഒറ്റയടിക്ക് പവന് 1,440 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,680 രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. ഗ്രാമിന് 180 രൂപയുടെ വര്‍ദ്ധനവോടെ 13,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് വലിയ കുതിച്ചുചാട്ടമുണ്ടായി. ഗ്രാമിന് 150 രൂപ വര്‍ദ്ധിച്ച് 11,370 രൂപയിലാണ് 18 കാരറ്റ് വില്‍ക്കുന്നത്. സ്വര്‍ണത്തോടൊപ്പം വെള്ളിവിലയും ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്; ഗ്രാമിന് 250 രൂപയാണ് നിലവിലെ വിപണി വില. ഇന്നലെ രണ്ടുതവണ വില മാറിയ സ്വര്‍ണവിപണിയില്‍ ഇന്ന് പ്രഭാതം മുതല്‍ക്കേ വലിയ തോതിലുള്ള വിലക്കയറ്റത്തിന്റെ സൂചനകളാണ് ദൃശ്യമായത്.
അന്താരാഷ്ട്ര വിപണിയിലെ വന്‍ ചലനങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഔണ്‍സിന് 4,464 ഡോളറിലേക്ക് താഴ്ന്ന സ്വര്‍ണവില മിന്നല്‍ വേഗത്തില്‍ 4,676 ഡോളറിലേക്ക് തിരിച്ചു കയറിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ ഈ അപ്രതീക്ഷിത കുതിപ്പ് കേരളത്തിലെ ജ്വല്ലറികളിലും വലിയ വില മാറ്റത്തിന് കാരണമായി.
സ്വര്‍ണവില കുതിച്ചുയരുമ്പോഴും വിപണിയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കരുത്താര്‍ജ്ജിക്കുന്ന ഡോളറും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ക്രൂഡ് ഓയില്‍ വിലയും പണപ്പെരുപ്പ ഭീതി ഉയര്‍ത്തുന്നത് സ്വര്‍ണത്തിന് തിരിച്ചടിയായേക്കാം. നിക്ഷേപകര്‍ ലാഭം കൊയ്യാന്‍ സ്വര്‍ണം വിറ്റൊഴിവാക്കുന്നതും ചില രാജ്യങ്ങള്‍ കരുതല്‍ ശേഖരം കുറയ്ക്കുന്നതും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
