15 Jun 2026 10:14 AM IST
Summary
ഒറ്റയടിക്ക് കുതിച്ചുകയറിയത് 1800 രൂപ. ഇനിയും വര്‍ദ്ധനയ്ക്ക് സാധ്യതയെന്നും സൂചന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,890 രൂപയായും പവന് 1,11,120 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 185 രൂപ വര്‍ധിച്ച് 11,415 രൂപയിലെത്തിയിട്ടുണ്ട്. വെള്ളിവില ഗ്രാമിന് 265 രൂപയിലാണ് ഇന്ന് വ്യാപാരം.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറാണ് സ്വര്‍ണവിലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചത്. കരാര്‍ പ്രകാരം ഹോര്‍മുസ് തുറമുഖം തുറക്കുമെന്നും ഇറാന് തടസ്സമില്ലാതെ എണ്ണ വില്‍ക്കാമെന്നും യുഎസ് വ്യക്തമാക്കി. ഇതോടെ ക്രൂഡ് ഓയില്‍ വില 83 ഡോളറിലേക്ക് ഇടിയുകയും ചെയ്തു. ക്രൂഡില്‍ നിക്ഷേപം നടത്തിയിരുന്നവര്‍ വലിയതോതില്‍ പിന്മാറിയതും ഈ ഇടിവിന് ആക്കം കൂട്ടി.
ക്രൂഡോയിലിന്റെ വിലത്തകര്‍ച്ച ഡോളറിനെയും ബാധിച്ചതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്ന പ്രവണതയാണ് കാണുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 114 ഡോളര്‍ വര്‍ദ്ധിച്ച് സ്വര്‍ണം 4333 ഡോളറിലാണ് ഇന്ന് വ്യാപാരം നടന്നത്. ഡോളര്‍ അനാകര്‍ഷകമായതും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സ്വര്‍ണത്തിന്റെ തിളക്കം ഇനിയും വര്‍ധിപ്പിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
