image

1 July 2025 11:06 AM IST

Gold

സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവന് വര്‍ധിച്ചത് 840 രൂപ

MyFin Desk

gold price updation 26 03 25
X

Summary

  • സ്വര്‍ണം ഗ്രാമിന് 9020 രൂപ
  • പവന് 72160 രൂപ


സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ പൊന്നിന്റെ വില ഗ്രാമിന് 9020 രൂപയായി ഉയര്‍ന്നു. പവന് വില 72160 രൂപയായി. ആഗോളതലത്തില്‍ ഡോളറിന്റെ വിലയിടിഞ്ഞതാണ് സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ കുതിപ്പിന് കാരണമായത്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില ഉയര്‍ന്നു. ഗ്രാമിന് 85 രൂപയാണ് ഈ വിഭാഗത്തില്‍ വര്‍ധിച്ചത്. ഇതോടെ വില 7400 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു. ഗ്രാമിന് 115 രൂപയാണ് വിപണി നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3300 ഡോളറിനുമുകളിലേക്ക് ഉയര്‍ന്നു. 3308.72 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ വില വീണ്ടുമുയര്‍ന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ കുറഞ്ഞത് 78096 രൂപയെങ്കിലും നല്‍കണം.