image

11 Dec 2025 2:40 PM IST

Gold

സ്വര്‍ണവില കുതിച്ചുകയറി; പവന് 400 രൂപ വര്‍ധിച്ചു

MyFin Desk

gold updation price hike 19 09 2025
X

Summary

സ്വര്‍ണം പവന് 95,880 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചക്കുശേഷം കുതിച്ചുകയറി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,985 രൂപയായി ഉയര്‍ന്നു.ഗ്രാമിന് 12,000 രൂപയിലെത്താന്‍ ഇനി അധിക താമസമില്ല. പവന് 95,880 രൂപയുമായി. രാവിലെ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 9855 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 196 രൂപയാണ് വിപണി നിരക്ക്.