image

19 Jan 2026 3:28 PM IST

Gold

സ്വര്‍ണവിലയിൽ കുതിപ്പ്, ഉച്ചക്ക് ശേഷവും വില വർധന

MyFin Desk

സ്വര്‍ണവിലയിൽ  കുതിപ്പ്, ഉച്ചക്ക് ശേഷവും വില വർധന
X

Summary

ഉച്ചക്കുശേഷവും സ്വർണ വിലയിൽ മുന്നേറ്റം. പവന് വില 1,07,240 രൂപയായി ഉയർന്നു.


സംസ്ഥാനത്ത് ഉച്ചക്കുശേഷം സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. പവന് 400 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,405 രൂപയും പവന് 1,07,240 രൂപയുമായി ഉയര്‍ന്നു. റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്കാണ് പൊന്നിന്റെ കുതിപ്പ്.

രാവിലെ സ്വര്‍ണം ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണത്തിന് ഇന്നുമാത്രം വര്‍ധിച്ചത് 1800 രൂപയായി ഉയര്‍ന്നു.18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 11,020 രൂപയ്ക്കാണ് വ്യാപാരം. വെള്ളി ഗ്രാമിന് 305 രൂപയാണ് വിപണിവില.

അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണത്തെ ബാധിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ യുഎസ് താരിഫ് ചുമത്താനൊരുങ്ങുന്നതും യൂറോപ്യന്‍ രാജ്യങ്ങള്‍ തിരച്ചടിക്ക് ഒരുങ്ങുന്നതും വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.