image

9 Nov 2026 10:38 AM IST

Gold

സ്വര്‍ണവില വീണ്ടും കത്തിക്കയറി; പവന് ഇന്ന് കൂടിയത് 760 രൂപ!

MyFin Desk

സ്വര്‍ണവില വീണ്ടും കത്തിക്കയറി;  പവന് ഇന്ന് കൂടിയത് 760 രൂപ!
X

Summary

ക്രൂഡ് വില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായി


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,255 രൂപയായി ഉയര്‍ന്നു. പവന് വില 1,06,040 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80രൂപ വര്‍ധിച്ച് 10,850രൂപയിലാണ് വ്യാപാരം. വെള്ളിയുടെ വില ഗ്രാമിന് 205 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് നാട്ടിലെ വില ഉയര്‍ത്തിയത്. ഇറാനുമായി യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ കൂടുതല്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതോടെ ക്രൂഡ് വില ഇടിഞ്ഞു. ഇത് പണപ്പെരുപ്പ ഭയം കുറച്ച് സ്വര്‍ണത്തിന് അനുകൂലമായി. രാവിലെ അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4,129.69 ഡോളര്‍ ആയിരുന്നു, 1.6% ഉയര്‍ച്ച. ഡോളറിന്റെ ദുര്‍ബലതയും സ്വര്‍ണത്തിന് തുണയായി.

എന്നാല്‍ ഈ ഉയര്‍ച്ചയ്ക്ക് ഒരു ബ്രേക്കുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പലിശനിരക്ക് ഉയര്‍ത്താന്‍ 79% സാധ്യതയാണ് വിപണി കാണുന്നത്. ചൊവ്വാഴ്ച വരുന്ന യുഎസ് പണപ്പെരുപ്പ കണക്ക് ആയിരിക്കും ഇനി നിര്‍ണായകം. പണപ്പെരുപ്പം ഉയര്‍ന്നാല്‍ പലിശ ഉയരും. സ്വര്‍ണം വീണ്ടും താഴേക്ക് പോകാം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളും കൂട്ടിച്ചേര്‍ത്താല്‍ 1,16,010 രൂപയ്ക്ക് മുകളിലാകും തുക. പണിക്കൂലി കൂടുന്നതിനനുസരിച്ച് ഈ തുകയും കൂടും.