image

19 Sept 2026 10:32 AM IST

Gold

കത്തിക്കയറി സ്വർണ വില ; ഒറ്റയടിക്ക് 1040 രൂപയുടെ വർധന

MyFin Desk

കത്തിക്കയറി സ്വർണ വില ; ഒറ്റയടിക്ക് 1040 രൂപയുടെ വർധന
X

Summary

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് ഒറ്റയടിക്ക് 1040 രൂപയുടെ വർധന


സംസ്ഥാനത്ത് സ്വർണ വില കത്തിക്കയറുന്നു. ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയാണ് വില. ഗ്രാമിന് 14,285 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,377.91 ഡോളറിലാണ് വില. ഒറ്റ ദിവസം കൊണ്ട് വിലയിൽ 1040 രൂപയുടെ വർധന. ഇന്നലെ സ്വർണ വില ഒരു പവന് 1 ,13240 രൂപയായിരുന്നു.

അസംസ്‌കൃത എണ്ണ വിലയിടിവും ആഗോള ബോണ്ട് വരുമാനത്തിലെ കുറവും വിപണിയിലെ അനുകൂല സാഹചര്യം ശക്തിപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ്ണവില ഉയർന്നത്. അതേസമയം വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. എംസിഎക്സിൽ 10 ഗ്രാമിന് വില 1,54,600 എന്ന നിലയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 3,791 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിലുള്ളത്.

അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവ് സ്വർണ്ണവിലയിലെ മുന്നേറ്റത്തിന് കരുത്തായി. യുഎസ് ഡോളറിലെ നേരിയ വർദ്ധനവും ആഗോള ബോണ്ട് വരുമാനത്തിലെ ഇടിവുമാണ് വിപണിക്ക് അനുകൂലമായത്.ഒക്ടോബർ ഡെലിവറിക്കുള്ള എംസിഎക്സ് സ്വർണ്ണവില കഴിഞ്ഞ ദിവസം 10 ഗ്രാമിന് 1,620 രൂപ വർധിച്ച് 1,54,600 രൂപ എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു.