image

7 Feb 2025 1:14 PM IST

Gold

കുതിപ്പിന് ഇന്ന് വിശ്രമം; പൊന്നിന് വിലയില്‍ മാറ്റമില്ല

MyFin Desk

gold updation price constant 07 02 25
X

Summary

  • സ്വര്‍ണം ഗ്രാമിന് 7930 രൂപ
  • പവന്‍ 63440 രൂപ


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമാണ് ഇന്നത്തെ വിപണിവില. ഏതാനും ദിവസങ്ങളായി സ്വര്‍ണവിപണിയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും 68000-ത്തിനുമുകളില്‍ രൂപ നല്‍കേണ്ടിവരും.

18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6550 രൂപ നിരക്കിലാണ് വ്യാപാരം.

വെള്ളി വില ഗ്രാമിന് 106 രൂപയില്‍ തുടരുന്നു.