24 Jan 2026 10:05 AM IST
Summary
ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും വർധിച്ച് സ്വർണം റെക്കോർഡ് നിരക്കിൽ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,540 രൂപയും പവന് 1,16,320 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയിലും വർധനവ്. ഗ്രാമിന് 110 രൂപ വർധിച്ച് 11,945 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 335 രൂപയിലാണ് വ്യാപാരം.
ഇന്നലെ സ്വര്‍ണവില കേരളത്തില്‍ ഉച്ചയ്ക്ക് കുറഞ്ഞിരുന്നു. രാവിലെ 495 രൂപ വര്‍ധിച്ച ഗ്രാം വിലയില്‍ ഉച്ചയ്ക്ക് 235 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണവില 14,405 രൂപയായി. 14,640 രൂപയിലായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ഒന്നരവരെ വ്യാപാരം നടന്നത്. പവന് 1,880 രൂപ കുറഞ്ഞ് വില 1,15,240 രൂപയിലെത്തി.
രാവിലെ വില 3,960 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 1,17,120 രൂപയായിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയായി. വെള്ളി വില ഗ്രാമിന് 340 രൂപയിലാണ് വ്യാപാരം ഇന്നലെ നടന്നത് .
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടികളാണ് വിപണിയെ ബാധിക്കുന്നത്. വേനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും താരിഫ് ഭീഷണിയും ഗ്രീന്‍ലാന്‍ഡിനെതിരെയുള്ള പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
