image

9 Jan 2026 2:24 PM IST

Gold

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുതിപ്പ്

MyFin Desk

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുതിപ്പ്
X

Summary

ഇന്ന് രണ്ട് തവണയായി 960 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 440 രൂപയാണ് ഉച്ചക്കുശേഷം വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില 1,02,160 രൂപയിലെത്തി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 12,770 രൂപയിലാണ് വ്യാപാരം.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 10500രൂപയാണ് ഉച്ചക്കുശേഷമുള്ള വിപണിവില. വെള്ളി വില ഗ്രാമിന് 252 രൂപയായി തുടരുന്നു.

രാവിലെ സ്വര്‍ണം പവന് 520 രൂപ വര്‍ധിച്ചിരുന്നു. ഇന്നലെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് പൊന്നിന്റെ വില കുതിച്ചുകയറിയത്. ഇന്ന് രണ്ട് തവണയായി 960 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളുമാണ് പൊന്ന് കുതിക്കാന്‍ കാരണമായത്. ഡോളര്‍ ഇന്‍ഡക്‌സ് താഴുകയും ചെയ്തു. ഗ്രീന്‍ലാന്‍ഡിനെതിരായ യുഎസിന്റെ പ്രഖ്യാപനങ്ങളും ഇറാനെതിരായ നീക്കങ്ങളും ആഗോളതലത്തില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ്.