14 April 2026 10:15 AM IST
Summary
ഗ്രാമിന് 135 രൂപയുടെ വർധന; പവന് 1,12,880 രൂപ ആയി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 135 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന് 14,110 രൂപയായി. പവന് 1080 രൂപ കൂടി ഒരു പവന് 1,12,880 രൂപയായി. 18 കാരറ്റ് സ്വർണത്തിനും ആനൂപാതികമായി വില വർധിച്ചു. ഗ്രാമിന് 110 രൂപ വർധിച്ച് ഒരു ഗ്രാമിന് 11,595 രൂപയും പവന് 880 രൂപ വർധിച്ച് 92,760 രൂപയുമായി.വെള്ളി 255 രൂപയിലാണ് വ്യാപാരം.
പശ്ചിമേഷ്യന്‍ യുദ്ധത്തിന് അയവ് വരുന്നതിന് വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.
ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഇറാന്‍- അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവില ഉയര്‍ന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതിന് പിന്നാലെ ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ അമേരിക്ക- ഇറാന്‍ ചര്‍ച്ച വീണ്ടും നടക്കാനുള്ള സാധ്യതയാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറാന്‍ സഹായിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
