image

29 May 2026 10:06 AM IST

Gold

GOLD RATE TODAY : സംസ്ഥാനത്ത് സ്വർണവില കുതിപ്പ്; പവന് 1.15 ലക്ഷം കടന്നു

MyFin Desk

GOLD RATE TODAY : സംസ്ഥാനത്ത് സ്വർണവില കുതിപ്പ്; പവന് 1.15 ലക്ഷം കടന്നു
X

Summary

18 കാരറ്റ് സ്വർണത്തിനും വില ഉയർന്നു


സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ​ഗ്രാമിന് 145 രൂപ വർധിച്ച് ഒരു ​ഗ്രാമിന് 14,450 രൂപയായി. പവന് 1160 രൂപ വർധിച്ച് ഒരു വപന് 1,15,600 രൂപയായി. 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായി വില വർധിച്ചു. ​ഗ്രാമിന് 120 രൂപ കൂടി ഒരു ​ഗ്രാമിന് 11,875 രൂപയായി. പവന് 960 രൂപ കൂടി ഒരു പവന് 95,000 രൂപയായി. വെള്ളി 280 രൂപയിലാണ് വ്യാപാരം


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മെയ് അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,400 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ മെയ് 13ന് സ്വർണം പവന് 1,23,120 രൂപ എന്ന റെക്കോർഡ് കുതിപ്പ് നടത്തി. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.