14 Jan 2026 3:43 PM IST
Summary
ഇന്ന് രണ്ടുതവണയായി പവന് വര്‍ധിച്ചത് 1080 രൂപ
സംസ്ഥാനത്ത് ഇന്ന് ഉച്ചകഴിഞ്ഞ് സ്വര്‍ണത്തിന് വീണ്ടും വില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,200 രൂപയും പവന് 1,05,600 എന്ന നിലയിലുമെത്തി. രാവിലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചിരുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപവര്‍ധിച്ച് 10,850 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ ഉച്ചക്കുശേഷം മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 285 രൂപയാണ് വിപണി നിരക്ക്.
ആഗോള സംഘര്‍ഷങ്ങളാണ് സ്വര്‍ണം, വെള്ളി മാര്‍ക്കറ്റുകളില്‍ പ്രതിഫലിക്കുന്നത്. യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച വാര്‍ത്തകളും സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുന്നു.
ഈ മാസം 14 ദിവസത്തിനിടെ സ്വര്‍ണത്തിന് വര്‍ധിച്ചത് 6560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണത്തിന് 1,15,540 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ് ഉള്ളത്.
പഠിക്കാം & സമ്പാദിക്കാം
Home
