image

15 Jan 2026 2:46 PM IST

Gold

ഉച്ചക്കുശേഷം സ്വര്‍ണവിലയില്‍ കുതിപ്പ്

MyFin Desk

gold price today
X

Summary

സ്വര്‍ണം ഗ്രാമിന് 13,165 രൂപയായി വര്‍ധിച്ചു. പവന് വില 1,05,320 രൂപയിലെത്തി


സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചക്കുശേഷം ഉഷാറായി തിരിച്ചുകയറി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,165 രൂപയായി ഉയര്‍ന്നു. പവന് വില 1,05,320 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 10,320 രൂപയ്ക്കാണ് ഉച്ചക്കുശേഷം വ്യാപാരം. വെള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 290 രൂപയാണ് ഉച്ചക്കുശേഷമുള്ള വിപണി വില.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വ്യതിയാനങ്ങളാണ് സംസ്ഥാനത്തും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.

ആഗോളതലത്തിലെ സംഘര്‍ഷങ്ങളും യുഎസിലെ പലിശ നിരക്ക് കുറക്കുന്നതു സംബന്ധിച്ച സൂചനകളും സ്വര്‍ണവിലയെ ചലിപ്പിക്കുന്നു. ഇറാന്‍ പ്രക്ഷോഭത്തില്‍ യുഎസ് ഇടപെടുമോ എന്നതും വിപണിയില്‍ ആശങ്കയായി നിലകൊള്ളുന്നു.