30 March 2026 4:12 PM IST
Summary
പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് സ്വര്‍ണവിലയിലെ ഈ അസ്ഥിരതയ്ക്ക് പ്രധാന കാരണം. ഈ മാസം സ്വര്‍ണവിലയില്‍ ഏകദേശം 15 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, പുതിയ സാഹചര്യങ്ങള്‍ വില വീണ്ടും ഉയര്‍ത്തുകയാണ്
സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വന്‍ വിലക്കയറ്റം. രാവിലെ പവന് 600 രൂപ കുറഞ്ഞ സ്വര്‍ണവില, ഉച്ചകഴിഞ്ഞതോടെ കുത്തനെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,590 രൂപയായും ഒരു പവന് 1,08,720 രൂപയായും വില ഉയര്‍ന്നു.
ആഭരണപ്രേമികള്‍ക്ക് വലിയ തിരിച്ചടിയാണ് വിപണിയിലെ ഈ അപ്രതീക്ഷിത മാറ്റം നല്‍കുന്നത്.സ്വര്‍ണത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഈ വിലവര്‍ദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ച് 11,170 രൂപയിലെത്തി. വെള്ളി ഗ്രാമിന് 245 രൂപയാണ് നിലവിലെ വിപണിവില.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4550 ഡോളര്‍ വരെ ഉയര്‍ന്നത് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചു.പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് സ്വര്‍ണവിലയിലെ ഈ അസ്ഥിരതയ്ക്ക് പ്രധാന കാരണം.
ഈ മാസം സ്വര്‍ണവിലയില്‍ ഏകദേശം 15 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, പുതിയ സാഹചര്യങ്ങള്‍ വില വീണ്ടും ഉയര്‍ത്തുകയാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും സ്വര്‍ണ വിപണിയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതും ആഗോളതലത്തില്‍ നിക്ഷേപകര്‍ ഡോളറിലേക്ക് തിരിയുന്നതും സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്.
വിദേശ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നതും വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. എണ വാങ്ങുന്നതിനായി ഡോളറിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നത് അമേരിക്കന്‍ കറന്‍സിയെ കൂടുതല്‍ ശക്തമാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം തുടരുന്നിടത്തോളം സ്വര്‍ണവിലയില്‍ ഇനിയും വലിയ കയറ്റിറക്കങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
