image

20 Dec 2025 11:01 AM IST

Gold

Gold Rate Today:സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില, പവന് 98,400 രൂപ

MyFin Desk

Gold Rate Today:സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില, പവന് 98,400 രൂപ
X

Summary

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില ഇന്നലെ പവന് 480 രൂപ കുറഞ്ഞെങ്കിലും ഇന്ന് വിലയില്‍ ചലനമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 10,064 രൂപയും പവന് 80,512 രൂപയുമാണ്.

ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളിലുണ്ടായ കനത്ത ലാഭമെടുപ്പും സ്വര്‍ണവില കൂടാതിരിക്കാന്‍ കാരണമായി.

അതേസമയം, വെള്ളി വിലയില്‍ വര്‍ധനയുണ്ടായി. മൂന്ന് രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 213 രൂപയായി ഉയര്‍ന്നു.