4 April 2026 10:06 AM IST
Summary
ഇപ്പോള്‍ ദിനംപ്രതി രണ്ടോ മൂന്നോ തവണ വില മാറിമറിയുന്ന സാഹചര്യത്തില്‍ എണ്ണയുടെ വിലയോ, ട്രംപിന്റെ പ്രഖ്യാപനങ്ങളോ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസമോ സ്വര്‍ണവിലയെ സ്വാധീനിക്കാം
ഇന്നലയുണ്ടായ വന്‍ വിലവര്‍ദ്ധനവിന് ശേഷം ആഭരണപ്രേമികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് ഇന്ന് സ്വര്‍ണവിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമാണ് വിപണി നിരക്ക്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,370 രൂപയിലും വെള്ളിവില ഗ്രാമിന് 250 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1440 രൂപ വര്‍ദ്ധിച്ചത് ആഭരണപ്രേമികളെ ഞെട്ടിച്ചിരുന്നു. വരും മണിക്കൂറുകളിലും ഈ സ്ഥിരത തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ദിവസേന രണ്ടോ മൂന്നോ തവണ വില മാറിമറിയുന്ന അസ്ഥിരമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ട്രംപിന്റെ പുതിയ പഖ്യാപനങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ ഏത് നിമിഷവും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവും സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതും ചില രാജ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണ ശേഖരം കുറയ്ക്കാന്‍ തീരുമാനിക്കുന്നതും വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ അനിശ്ചിതത്വത്തിന് വഴിതെളിച്ചേക്കാം. നിക്ഷേപകര്‍ അതീവ ജാഗ്രതയോടെയാണ് നിലവിലെ വിപണി മാറ്റങ്ങളെ നിരീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
